നീലേശ്വരം: ലക്ഷദ്വീപ് - എറണാകുളം മംഗളാ എക്സ്‌ പ്രസ് ട്രെയിനിൽ പുക ഉയർന്നതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. എസ് 5 കോച്ചിൽ നിന്നുമാണ് പുക കണ്ടത്. അപകടമൊന്നും ഉണ്ടായില്ല. സാങ്കേതിക തകരാറാണ് പുക ഉണ്ടാകാൻ കാരണമെന്നും അപകടമൊന്നുമുണ്ടായില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.