endosulphan

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് പിന്തുണയുമായി നിലമ്പൂർ ആദിവാസി സമരപ്രവർത്തകർ.കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന്റെ മുമ്പിൽ നടക്കുന്ന രണ്ടാംദിവസത്തെ സമരം കാളിദാസൻ മലപ്പുറം ഉദ്ഘാടനം ചെയ്തു. പ്രമീള ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.അജിത , നാസർ ചെർക്കളം, ഇ.തമ്പാൻ, ഷീജ രാഘവൻ , വി.വി.കൃഷ്ണൻ ,ആമിന പള്ളിക്കര, സിസ്റ്റർ ജയ , ഭവാനി ബേളൂർ , സി എച്ച്.ബാലകൃഷ്ണൻ , ഷൈമേഷ് മടിക്കൈ , ലത നീലേശ്വരം, അബ്ദുൾ അസീസ് കല്ലഞ്ചിറ, മുസ്തഫ പടന്ന, ആയിഷ ബേക്കൽ, പ്രസന്ന ഹൊസ്ദുർഗ് കെ.ലത ,കെ.പി.കുമാരൻ എന്നിവർ സംസാരിച്ചു. ശ്രീധരൻ മടിക്കൈ സ്വാഗതവും രാധാകൃഷ്ണൻ അഞ്ചംവയൽ നന്ദിയും പറഞ്ഞു.