
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ് വിതരണം നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് അലി, കെ.പ്രഭാവതി, കെ.വി.സരസ്വതി, കൗൺസിലർമാരായ കെ കെ ബാബു,കെ.ടി.സുമയ്യ, നഗരസഭാ സെക്രട്ടറി കെ മനോജ് എന്നിവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് ചെയർമാനും കൗൺസിലറുമായ സി എച്ച്.സുബൈദ സ്വാഗതവും ഫിഷറീസ് ഓഫീസർ എം.ടെസ്സി നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.