tailors-darna

കാഞ്ഞങ്ങാട്: ക്ഷേമനിധി അംശാദായം 50 രൂപയായി ഉയർത്തുകയും വിരമിക്കൽ ആനുകൂല്യം മൂന്നിലൊന്നായി വെട്ടിക്കുറക്കുകയും ചെയ്ത നടപടി തിരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി കാഞ്ഞങ്ങാട് കൊവ്വൽ പള്ളി ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് അലാമി പള്ളിയിൽ നിന്നും മാർച്ച് ആരംഭിച്ചു ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.രാധാകൃഷ്ണൻ, പി.ഗീത,കെ.ലത, കെ.ബിന്ദു, വി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.കെ.ശശിധരൻ സ്വാഗതം പറഞ്ഞു.