youth

കേളകം: കേളകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോണി വർഗ്ഗീസിന്റെയും സഹഭാരവാഹികളുടേയും സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ മുഖ്യാതിഥിയായി. മുൻ പ്രസിഡന്റ് സുദീപ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് , കെ.പി.സി.സി അംഗം ലിസി ജോസഫ് , യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ വിപിൻ ജോസഫ് , ജിബിൻ ജെയ്സൺ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ , പി.സി രാമകൃഷ്ണൻ , വർഗ്ഗീസ് ജോസഫ് നടപ്പുറം എന്നിവർ പ്രസംഗിച്ചു.