
. കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി ജില്ലാ പ്രചാരണ കമ്മിറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച ്് 'കവിയരങ്ങ് ഗാനരചയിതാവ് എബി പാപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി ഗാനം . ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ജില്ലാ ചെയർമാൻ ബാലകൃഷ്ണൻ പെരിയ അധ്യക്ഷനായി. കെ.പി.കുഞ്ഞിക്കണ്ണൻ, എം.അസൈനാർ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. ജില്ലയിൽ എത്തിയ എബി പാപ്പച്ചനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കവിത ചൊല്ലിയ എല്ലാ വരെയും ചടങ്ങിൽ ആദരിച്ചു കവികളായ ഷാജഹാൻ തൃക്കരിപ്പൂർ, ശ്രീകുമാർ കോറോം, രാമകൃഷ്ണൻ ശ്രീ സദനം, മാമുനി വിജയൻ, കാവ്യ പള്ളിക്കര എന്നിവർ കവിത അവതരിപ്പിച്ചു.