
മാഹി: വിശാലമായ ക്ഷേത്രപറമ്പിൽ നിറഞ്ഞാടിയത് 35 ശാസ്തപ്പൻമാർ.നൂറുകണക്കിന് വിശ്വാസികളിൽ ഭയഭക്തി നിറച്ച് ശാസ്തപ്പന്മാർ നിറഞ്ഞാടി അനുഗ്രഹവർഷം ചൊരിഞ്ഞപ്പോൾ കോയ്യോടൻ കോറോത്ത് ക്ഷേത്രം അസുലഭമായ കാഴ്ചയായി.
ചുവപ്പും വെളളയും കറുപ്പും കലർന്ന വർണ്ണങ്ങളിലായുള്ള മുഖത്തെഴുത്തും വിടർന്നു നിൽക്കുന്ന മുടിയുമണിഞ്ഞ് ചടുലതാളങ്ങളിൽ നൃത്തച്ചുവടുകളുമായി ക്ഷേത്ര പറമ്പാകെ ശാസ്തപ്പന്മാർ ആടിത്തിമർത്തു. ചെണ്ടയും കുഴലുമൊരുക്കിയ താളത്തിൽ ചടുലനടനമാടുകയായിരുന്നു തെയ്യങ്ങൾ. ഉത്തരകേരളത്തിൽ തന്നെ ഇത്രയേറെ കുട്ടിച്ചാത്തൻമാർ ഒരേ സമയം കെട്ടിയാടുന്ന മറ്റൊരു തെയ്യക്കാവില്ല.കൂടുതൽ നേർച്ചകളുണ്ടായിട്ടും അണിയലങ്ങളുടെയും, കെട്ടിയാട്ടക്കാരുടേയും ലഭ്യതക്കുറവ് മൂലം 35ൽ പരിമിതപ്പെടുത്തുകയായിരുന്നു. വിദേശങ്ങളിൽ നിന്നടക്കം ഈ അസുലഭ കാഴ്ച കാണാൻ ക്ഷേത്രപറമ്പിലേക്ക് എത്തുകയായിരുന്നു.
തീക്കുണ്ഡത്തിലേക്ക് ചാടുകയും തീ കോരിയെടുക്കുകയും ചെയ്യുന്ന തീ ചാമുണ്ഡിയും ഉച്ചിട്ടയും പത്ത് ഗുളികൻമാരും മൂന്ന് ഘണ്ടാകർണ്ണൻ തെയ്യങ്ങളും കാരണവർ തെയ്യവും ഉത്സവത്തിന്റെ ഭാഗമായി കെട്ടിയാട.