വടകര: നാലാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓർക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂൾ 141 പോയിന്റ് നേടി ജേതാക്കളായി. ഓർക്കാട്ടേരി എൽ .പി സ്കൂൾ 70 പോയിന്റ് നേടി റണ്ണേഴ്സ് അപ്പായി. 9 സ്കൂളുകളിൽ നിന്നായി 200 കായിക താരങ്ങൾ മത്സരിച്ചു. ഓർക്കാട്ടേരി അലൻ തിലക് കരാട്ടെ സ്കൂളിൽ നടന്ന മത്സരം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അദ്ധ്യക്ഷത വഹിച്ചു. വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജ് പി. സുനിൽകുമാർ മുഖ്യാതിഥിയായി. ഏറാമല ഗ്രാമപഞ്ചായത്ത് മെമ്പർ ദീപുരാജ് , മൊയ്തു , സുനിൽ കുഞ്ഞിതയ്യിൽ, സീന , മുജീബ് റഹ്മാൻ, ശിവദാസ് കുനിയിൽ, കെ.രമേശ്, റിൻസി രാജ് എന്നിവർ പ്രസംഗിച്ചു. രജീഷ് സി.ടി സ്വാഗതം പറഞ്ഞു.