കൊടിയത്തൂർ : ഗാന്ധിയെ അറിയുക എന്ന ലക്ഷ്യത്തോടെ കാരക്കുറ്റി യുവധാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി ഗാന്ധി സ്മൃതിയും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്തു. യുവ എഴുത്തുകാരൻ വിജീഷ് പരവരി പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സി.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, ബിജു വിളക്കോട്, കെ.കെ.സി ബഷീർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രേറിയൻ സുനിൽ പി.പി നന്ദിയും പറഞ്ഞു.