news
കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ വേദിക ഒരുക്കിയ ലൈബ്രറി കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാനസികോല്ലാസത്തിനായി ലൈബ്രറി സജ്ജം. നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിലാണ് വേറിട്ട അക്ഷര ചുവടിന് തുടക്കമായിരിക്കുന്നത്. ലൈബ്രറി ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബാലൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സമിതി അദ്ധ്യക്ഷ ലീബ സുനിൽ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.സി.അനുരാധ, ഡോ.പി.കെ.ഷാജഹാൻ, ഡോ. വി.സിന്ധു, കെ.കെ.രവീന്ദ്രൻ, ജെ.ഡി. ബാബു, എസ്.ജെ.സജീവ് കുമാർ, ഷീബ, അംബിക, പി.പി.ദിനേശൻ, പി.പി.വിജയൻ, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ, കെ.കെ.സന്തോഷ്, കെ.സുനിൽകുമാർ, സിജി ജോർജ്, കെ.മുഹമ്മദ് റെനി തുടങ്ങിയവർ പ്രസംഗിച്ചു.