കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്ത് 11 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ കാൽനാട്ടൽ കർമ്മവും പവലിയൻ നിർമ്മാണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു . അമ്യൂസ് മെന്റ് പാർക്കും പവലിയനുകളും കല്ലാച്ചി മെയിൻ റോഡിലെ മാരാം വീട്ടിൽ ഗ്രൗണ്ടിലാണ് ഒരുക്കുന്നത്. വാഹന പാർക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കും. സ്വാഗത സംഘം കൺവീനർ വി.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സൂപ്പി നരിക്കാട്ടേരി, അഖില മര്യാട്ട്, രജീന്ദ്രൻ കപ്പള്ളി, എ. സജീവൻ, കെ.എം. രഘുനാഥ്, കെ.പി. കുമാരൻ, എം. പി. സൂപ്പി , സി. കെ.നാസർ, എം.സി. സുബൈർ, നിസാർ എടത്തിൽ, വി.വി. റിനീഷ്, എ.കെ. ബിജിത്ത്, കരിമ്പിൽ ദിവാകരൻ, കെ.ടി. കെ. ചന്ദ്രൻ, സെക്രട്ടറി ഷാമില എന്നിവർ പ്രസംഗിച്ചു.