10
ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരള ടീം അംഗം മുടവന്തേരി ആവടിമുക്കിലെ എൻ.സി.ഫായിസിനെ തൂണേരി പഞ്ചായത്ത്‌ മൂന്നാം വാർഡ്‌ വികസന സമിതി അനുമോദിക്കുന്നു.

തൂണേരി: ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരള ടീം അംഗം മുടവന്തേരി ആവടിമുക്കിലെ എൻ.സി.ഫായിസിനെ തൂണേരി പഞ്ചായത്ത്‌ മൂന്നാം വാർഡ്‌ വികസന സമിതി അനുമോദിച്ചു. ഉമ്മത്തൂർ എസ്. ഐ. ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഫായിസ് നീലഞ്ചിറയിൽ മൻസൂർ,നജ്മ ദമ്പതികളുടെ മകനാണ്. കോഴിക്കോട് കോടഞ്ചേരിയിൽ സമാപിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മദ്ധ്യപ്രദേശിനെ തകർത്താണ് കേരളം ചാമ്പ്യൻമാരായത്‌. വാർഡ്‌ മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ഉപഹാരം കൈമാറി. എൻ.കെ.അമ്മത് ഹാജി, ജി.മോഹനൻ , ആരിഫ് . പി.കെ, അഷ്‌റഫ്‌ . പി, ഹമീദ് ചന്ദ്രിക, ഹാരിസ് പി.കെ, മഹമൂദ് എൻ.സി, മബ്‌റൂക് ആവടിമുക്ക്, അഷ്‌റഫ്‌ ഇ.വി, മഹ്ബൂബ് എൻ.സി. എന്നിവർ പ്രസംഗിച്ചു.