kunnamangalamnews
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ നിർമിച്ച സ്നേഹാരാമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം മടവൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നിർമിച്ച സ്നേഹാരാമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് സപ്തദിന ക്യാമ്പംഗങ്ങൾ സ്നേഹാരാമം നിർമിച്ചത്. വാർഡ് മെമ്പർ സോഷ്മ സുർജിത്, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബുഷറ പൂളോട്ടുമ്മൽ, രാഘവൻ അടുക്കത്ത്, ചന്ദ്രൻ, എൻ.സന്തോഷ്, സെലീന സിദ്ധിക്കലി,പി ടി എ പ്രസിഡന്റ് റിയാസ് ഖാൻ, മാനേജർ പി.കെ.സുലൈമാൻ, സലീം മുട്ടാഞ്ചേരി, പ്രിൻസിപ്പൽ എം.കെ.രാജി, എച്ച്. എം ശാന്തകുമാർ, എം.എ.റഷീദ് എന്നിവർ പ്രസംഗിച്ചു. എം സിറാജുദ്ധീൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ റിനിഷ പി രാജ് നന്ദിയും പറഞ്ഞു.