രാമനാട്ടുകര: റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 2024 അപകട രഹിത പുതുവർഷം പദ്ധതിയുടെ ഭാഗമായി രാമനാട്ടുകരയിൽ നഗരസഭ, പൊലീസ്, വ്യാപാരികൾ, ടാക്സി -ഓട്ടോ ഡ്രൈവർമാർ , റെസ്ക്യൂ ടീം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് അപകട രഹിത പുതുവർഷ പ്രതിജ്ഞ എടുത്തു. നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു . എയ്ഡ് പോസ്റ്റ് ഇൻസ്‌പെക്ടർ എം.രാജശേഖരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ജൈസൽ, സലീം, വില്ലേജ് ഓഫീസർ സുരേഷ് കുമാർ, സി.കെ .അരവിന്ദൻ, പി.സി .സുജിത് ,പി .എം.അജ്മൽ, ജലീൽ ചാലിൽ, കെ .സി .രവീന്ദ്രൻനാഥ് , പ്രസന്നൻ പ്രണവം, റഷീദ് പുത്തൂർപാഠം, എ .സുബൈർ, സഹീർ പെരുമുഖം തുടങ്ങിയവർ പ്രസംഗിച്ചു.