കോഴിക്കോട് : സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ സേവനങ്ങളും ഉപദേശങ്ങളും നൽകാൻ സൗജന്യ ഹെൽപ് ഡസ്ക് ആരംഭിച്ചു. എം.എസ്.എം.ഇകളുടെയും സ്റ്റാർട്ടപ്പുകളുടെയും ശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ടാക്സ്, ഫിനാൻസ്, ഓഡിറ്റ് എന്നീ വിഷയങ്ങളിൽ വരുന്ന സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഹെൽപ് ഡസ്ക് ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന് ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് എല്ലാ മാസവും ആദ്യ ശനിയാഴ്ച പകൽ 11 മുതൽ ഒരു മണി വരെ പ്രവർത്തിക്കും. ഈ വർഷത്തെ ആദ്യ സിറ്റിംഗ് ആറിന് പ്ലാനിറ്റോറിയത്തിന് സമീപം ഐ.സി.എ.ഐ ഓഫീസിൽ നടക്കും. വിവരങ്ങൾക്ക് 04952770124.