 
കുറ്റ്യാടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഡയാലിസിസ് സെന്ററിന് ബെഡ്ഷീറ്റുകൾ നൽകി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് ടി.സി അനുരാധ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഒ.വി. ലത്തീഫ്, ഡോ.പി.കെ .ഷാജഹാൻ, നഴ്സിംഗ് സൂപ്രണ്ട് ഷീബ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കൃഷ്ണൻ പൂളത്തറ, വി.ജി .ഗഫൂർ, കിളയിൽ ജമാൽ, രാജൻ വില്യാപ്പള്ളി, ഒ.സി .നൗഷാദ്, പ്രമോദ് മയൂര, ജമാൽ പോതുകുനി, ബഷീർ ചിക്കീസ്, പവിത്രൻ വട്ടോളി, ഷംസീർ എ.കെ, ജംഷീർ ഗോൾഡ് പാലസ് എന്നിവർ പ്രസംഗിച്ചു.