chaliyam
ചാ​ലി​യം​ ​ഫി​ഷ് ​ലാ​ന്റിം​ഗ് ​സെ​ന്റ​റി​ലുണ്ടായ തീ​പി​ടി​ത്തം

ബേപ്പൂർ: ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ വൻ തീപിടിത്തം. മത്സ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന നിരവധി ഓല ഷെഡുകൾ കത്തി നശിച്ചു. മണ്ണെണ്ണ സൂക്ഷിക്കുന്ന മൂന്ന് കടകൾ , ഒരു വർക്ക് ഷോപ്പ്, ഹോട്ടൽ, മത്സ്യം നിറക്കുന്ന 500 ലധികം ബോക്സുകൾ എന്നിവയാണ് പൂർണമായും കത്തിനശിച്ചത്. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് മണിക്കൂറുകൾ എടുത്താണ് തീ അണച്ചത്. ഉപേക്ഷിച്ച സിഗറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം. ഈ ഭാഗം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാന്നെന്നും പറയപ്പെടുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ഫൈബർ വള്ളങ്ങളിൽ ഉപയോഗിക്കാനുള്ള മണ്ണെണ്ണയും ഡീസലും സൂക്ഷിച്ചുവയ്ക്കുന്നതെന്ന ആരോപണമുണ്ട്. രണ്ടാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കോസ്റ്റൽ പൊലീസും ബേപ്പൂർ പൊലീസും അന്വേഷണമാരംഭിച്ചു,