caw
ക്ഷീര കർഷക സംഗമം

കോഴിക്കോട് : ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കർഷക സംഗമം 4, 5 തിയതികളിൽ പേരാമ്പ്ര മാത്തിൽ മുക്ക് സുദിനം ഓഡിറ്റോറിയത്തിൽ നടക്കും. മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ടി. പി. രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയാവും. ജില്ലയിൽ ഒന്നാമതെത്തിയ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും ആദരിക്കും. കന്നുകാലി പ്രദർശനം, എക്സിബിഷൻ, ശിൽപശാല, ക്വിസ് മത്സരം, കലാപരിപാടികൾ, ക്ഷീര വികസന സെമിനാർ എന്നിവയും സംഘടിപ്പിക്കും. സംഘാടക സമിതി ചെയർമാൻ കെ. നാരായണകുറുപ്പ്, ജനറൽ കൺവീനർ കെ.എം ജീജ , പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ. ശ്രീകാന്തി, എസ്. ഹിത, എ. റിജുല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.