കോഴിക്കോട്. സംസ്ഥാന സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ കളക്ടറേറ്റിന് മുന്നിലേക്ക് മാർച്ച് സംഘടിപ്പിക്കും. അയ്യായിരം പ്രവർത്തകർ സമരത്തിൽ അണിനിരക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി .മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. പാർലമെന്ററി പാർട്ടി ഉപ നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 9.30 ന് മുമ്പായി കളക്ടറേറ്റ് പരിസരത്ത് പ്രവർത്തകരെ എത്തിക്കാൻ മുഴുവൻ വാർഡ് ശാഖ കമ്മിറ്റികളും നേതൃത്വം നൽകണമെന്ന് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് , ജനറൽ സെക്രട്ടറി. ടി.ടി ഇസ്മായിൽ എന്നിവർ പറഞ്ഞു.