കല്ലാച്ചി: നാദാപുരം ഫെസ്റ്റിന്റെ വിജയത്തിനായി ജനകീയ കൺവെൻഷൻ നടത്തി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കൺവീനർ വി.പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബംഗ്ലത്ത് മുഹമ്മദ്, സി.കെ. നാസർ, എം. സി. സുബൈർ, അഡ്വ. കെ. എം. രഘുനാഥ്, ജനീദ ഫിർദൗസ്, കെ.ടി.കെ. ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ, വി.വി. അബ്ദുൽ ജലീൽ, അബ്ബാസ് കണേക്കൽ എന്നിവർ പ്രസംഗിച്ചു. 12 മുതൽ 26 വരെ കല്ലാച്ചി ടൗണിൽ വിവിധ ഇടങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്.