road
റോഡ്

നാദാപുരം: വളയം -കല്ലാച്ചി റോഡ് പ്രവൃത്തിയിൽ കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും എസ്ററിമേറ്റ് അട്ടിമറിച്ചെന്ന് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.നാല് വർഷം മുമ്പ് കരാർ നൽകിയ റോഡ് നിർമ്മാണം എസ്റ്റിമേറ്റ് പ്രകാരം നടത്താത്തതിൽ അഴിമതിയുണ്ട്.

ജാതിയേരിയിലും വളയത്തും അഴുക്കുചാലുകളുടെ പണി നടത്തിയിട്ടില്ല. വളയത്ത് റോഡിൻ്റെ വശങ്ങളിൽ കൈവരികളും സ്ഥാപിച്ചിട്ടില്ല. ടൗണി ൽ സീബ്ര ലൈൻ പതിച്ചിട്ടില്ല. പണി പൂർത്തിയാകും മുമ്പ് അന്തിമ ബില്ല് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. റോഡ് നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.