 
പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ദേശീയ പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും
ശക്തമാകുന്നു. ബദൽ പാതക്ക് പകരം കേരളം, കർണാടക എന്നീ രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ നാഷണൽ ഹൈവേ തന്നെ വേണമെന്ന ആവശ്യവും ഉയരുകയാണ് . പതിറ്റാണ്ടുകളായി നാട്ടുകാർ വയനാട് ബദൽ പാതക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് .കൃഷി ഭൂമി വിട്ടു നൽകിയും മറ്റും ഏറെ ത്യാഗങ്ങൾ സഹിച്ചാണ് ഇവർ ഉൾപ്പെടുന്ന വലിയ മേഖല ഈ ആവശ്യം ഉന്നയിക്കുന്നത്. 2012 മുതൽ ഒറ്റയ്ക്കും 2015 മുതൽ ഈ ആവശ്യമുന്നയിച്ച് വിവിധ സംഘടനകളും രംഗത്തുണ്ട്. പുഴിത്തറ പടിഞ്ഞാറത്തറ വയനാട് വഴി ബാഗ്ലൂരിലേക്ക് ചുരങ്ങളില്ലാത്ത സുരക്ഷിത ദേശീയപാത യാഥാർത്ഥ്യമാക്കണമെന്നാണ് നാട് ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. മാനന്തവാടി വരെ ഇപ്പോൾ നാഷണൽ ഹൈവേ യഥാർത്ഥ്യമായ സ്ഥിതിക്ക് പ്രധാന ദേശീയപാതക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തൽ . ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നിലനില്ക്കുന്നതിനാൽ എൻ.എച്ച് 766 പ്രതിസന്ധിയിലായതും ഇതിൻ്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. പുഴിത്തോട് വയനാട് റോഡ് രണ്ട് ജില്ലകളെ മാത്രമല്ല രണ്ട് സംസ്ഥാനങ്ങളെ കൂട്ടിയിക്കുന്ന പാതയാണ് . ചുരങ്ങളില്ലാത്തതും മുടിപ്പിൻ വളവുകളില്ലാത്തതും ചുരുങ്ങിയ ചെലവിൽ നിർമ്മിക്കാവുന്നതുമായ പാതക്ക് നഗരങ്ങളെ പൊളിച്ചു മാറ്റേണ്ട ആവശ്യമില്ലെന്നതും മലയോര മേഖലയുടെ ഗതാഗത വികസനത്തിലേക്കും വൻ ടൂറിസ വികസനത്തിലേക്കും നയിക്കുമെന്നതും പാതയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പൂഴിത്തോട് പടിഞ്ഞാറത്തറ പാത
രണ്ട് പഞ്ചായത്തുകളെയോ
രണ്ട് ജില്ലകളെ കൂട്ടിയിണക്കുന്ന റോഡ് മാത്രമല്ല;
രണ്ട് സംസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന ദേശീയ
പാത കൂടിയാണ്. ചുരങ്ങളില്ലാത്ത സുപ്രധാന സുരക്ഷിത
പാത നാടിൻ്റെ സമഗ്ര വികസനത്തെ ത്വരിതപെടുത്തും .
കുഞ്ഞിക്കണ്ണൻ ചെറുക്കാട്
(പൊതുപ്രവർത്തകൻ)