കൊടിയത്തൂർ : ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്ന 13ാമത് ദശദിന ഖുർആൻ പ്രഭാഷണം സമാപിച്ചു. സമാപന പ്രാർത്ഥനാ സംഗമത്തിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്ര ട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകി. എസ്.ജെ.എം സംസ്ഥാന സെക്രട്ടറി ഡോ. എം. അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു.എൻ.അലി അബ്ദുല്ല അ
ദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഖാസിം അഹ്ദൽ തങ്ങൾ, ഡോ. അബ്ദുൽ അസീസ് ഫൈസി, കിലത്ത് മുഹമ്മദ് , ജി. അബൂബക്കർ, ബശീർ മുസ്ലിയാർ ചെറുപ്പ, കെ.എ നാസർ ചെറുവാടി, സി.കെ ശമീർ , സുൽഫിക്ക ർ സഖാഫി, കെ.ടി അബ്ദുൽഹമീദ് ഹാജി, മജീദ് പുത്താടി, ഖാസിം ചെറുവാടി എന്നിവർ പങ്കെടുത്തു. കെ.എം .അബ്ദുൽ ഹമീദ് സ്വാഗതവും കെ.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.