filim
കോക്കോ ഫിലിം ഫെസ്റ്റ്

; 40 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

കോഴിക്കോട് : കോർപ്പറേഷൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോക്കോ ഫിലിം ഫെസ്റ്റിവൽ നാളെ മുതൽ 11 വരെ നടക്കും. ശ്രീ തിയറ്ററിലും ശ്രീ തിയറ്റർ കോപ്ലക്സിലെ വേദി മിനി തിയറ്ററിലുമായാണ് പ്രദർശനം.
40 ഓളം സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്‌കാരം ലഭിച്ച സിനിമകളും പ്രദർശിപ്പിക്കും.
നാളെ വൈകിട്ട് 4.30 ന് സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ചെലവൂർ വേണുവിനെ ആദരിക്കും. നീലക്കുയിൽ, ഭാർഗവീ നിലയം, ഉത്തരായനം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഒപ്പോൾ, 1921, ഓളവും തീരവും തുടങ്ങിയ മലയാള സിനിമകൾക്കൊപ്പം ക്ലാര സോള, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ദി ജാപ്പനീസ് വൈഫ്, എൻഡ്‌ലെസ്സ് പോയട്രി തുടങ്ങിയ വിദേശ സിനിമകളും പ്രദർശിപ്പിക്കും. എല്ലാ ദിവസവും ഓപ്പൺ ഫോറം ഉണ്ടായിരിക്കും. പ്രദർശനത്തിന് www.kocofilmfest.eventupdates.online എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.