boche

കോഴിക്കോട് : സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോചെ (ബോബി ചെമ്മണൂർ) അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തികളെയാണ് അവാർഡിന് തെരഞ്ഞെടുക്കുകയെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി 20 നകം സദയം ചാരിറ്റബിൾ ട്രസ്റ്റ്, സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്, പിൻ : 673571 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. മാർച്ചിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ സംസ്ഥാനത്തെ മുതിർന്ന അങ്കണവാടി തൊഴിലാളികളെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8078912984, 9747964450 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, ജനറൽ കൺവീനർ പി. ശിവപ്രസാദ്, ജന. സെക്രട്ടറി ഉദയേന്ദ്രകുമാർ, എക്സി. അംഗം സീനാഭായ് എന്നിവർ പങ്കെടുത്തു.