കുന്ദമംഗലം: ചാത്തമംഗലം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച കെട്ടിടം പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിഷ ചോലക്കമണ്ണിൽ, ഷീസ സുനിൽകുമാർ, എ.ഇ.ഒ കെ.ജെ.പോൾ, ഗീത പൂമംഗലത്ത്, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസൻ, പ്രേമൻ, ഡെയ്സി ജിനേഷ്, ടി.പി.രാജേഷ്, എം.വി. ബിജു എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക ടി.കെ.താരക കുമാരി സ്വാഗതവും എംകെ .അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.