കോഴക്കോട് : മലബാർ മാപ്പിള കലാ സാംസ്‌കാരിക വേദി പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച ഇശൽ നൈറ്റിൽ മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലിക്കുട്ടിയെ ആദരിച്ചു. മാപ്പിള കലാ സാഹിത്യ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ആദരം. സൂര്യ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.എച്ച് .ത്വാഹ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രയിൽ അമീർ വെള്ളിമാട്കുന്ന്, ഹാരിസ് കോഴിക്കോട്, കോയമോൻ കണ്ണാടിക്കൽ, ഷാജഹാൻ, മീൻഹാ ഫാത്തിമ, റഫ്ന സൈനുദ്ദീൻ എന്നിവർ വിളയിൽ ഫസീല, വി.എം .കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, എ.വി .മുഹമ്മദ് എന്നിവരുടെ ഗാനങ്ങൾ ആലപിച്ചു.