വടകര: ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. വൈക്കിലശ്ശേരി യു.പി സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി സ്നേഹാരാമം ഒരുക്കൽ, പൊലീസ് ആപ് പരിചയപ്പെടുത്തൽ, ശുചിത്വ സന്ദേശ പ്രചാരണം, ആരോഗ്യ ബോധവത്ക്കരണം, വയോജന പരിചരണം , ശുചീകരണ പ്രവൃത്തികൾ എന്നിവ നടന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി ചെരുവാണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ. പ്രിൻസിപ്പൽ ഡി. ദീപ, ചോറോട് എച്ച് എം. ബാബു പുത്തൂർ ,കോ-ഓർഡിനേറ്റർ ഫൈസൽ, പി.ടി.എ പ്രസിഡന്റ് മധു കൂട്ടങ്ങാരം, എൻ.കെ.വാസു , വൈക്കിലശ്ശേരി യു.പി എച്ച്.എം മിനി, ടീം ലീഡർ അന്നപൂർണ എന്നിവർ പ്രസംഗിച്ചു.