മൊകേരി: ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ വനിതാ സംവരണ ബിൽ ബി .ജെ .പിയുടെ രാഷ്ട്രീയ പൊറാട്ടുനാടകമായിരിക്കേ നാരി ശക്തി എന്ന പേരിൽ മഹിളാ സംഗമം നടത്തുന്നത് പ്രഹസനമെന്ന് മഹിളാസംഘം. ഇതിന്റെ ഭാഗമായി കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ച് മഹിളാ സംഘം കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരിയിൽ പ്രതിഷേധ പ്രകടനവും മഹിളാ കൂട്ടായ്മയും സംഘടിപ്പിച്ചു. മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് വി. തങ്കമണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി റീജ അനിൽ ,കെ.എം.പ്രിയ,പി.ഷർമിള, ലയ ശ്രീധർ എന്നിവർ പ്രസംഗിച്ചു.