വടകര: ജെ.ടി റോഡിൽ ബസിനു പിന്നിൽ ബസിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്ക്. നിയന്ത്രണംവിട്ട ബസ് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം. കട തുറക്കുന്നതിനു മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. ബസുകളുടെ മുൻ സീറ്റിലും പിന്നിലുമായി ഇരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ വടകര ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.