നരിപ്പറ്റ : നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കക്കട്ടിൽ വനിതാ കോർപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ ഹരിത കർമ്മ സേന അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. കക്കട്ടിൽ വനിതാ ബാങ്ക് പ്രസിഡന്റ് രാധിക ചിറയിൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .കെ .ബീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം .കെ .ലീല, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ വി .നാണു, ഷാജു ടോം, ടി .കെ .ഷീജ, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, അസി. സെക്രട്ടറി വി .പി .രാജീവൻ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സജിന.എം സ്വാഗതവും വൈസ് ചെയർപേഴ്സൺ എ .പി .ബീന നന്ദിയും പറഞ്ഞു.