 
കോഴിക്കോട് : കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാം സംസ്ഥാന കായിക മത്സരം 'കേരള സെൻട്രൽ സ്‌കൂൾസ് മീറ്റ് -24നാളെയും മറ്റെന്നാളും കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. മീറ്റിൽ ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 1600 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയികൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ പ്രശസ്തി പത്രവും മത്സരാർത്ഥികൾക്ക് പങ്കാളിത്ത പത്രവും നൽകും. അഞ്ചിന് രാവിലെ 9.30 ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോണി കാഞ്ഞിരത്തിങ്കൽ, പ്രഭു പ്രേംനാഥ്, ഡോ. റോയ് ജോൺ, മധുനായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.