കോഴിക്കോട്: ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാഡമിയുടെ 'ഓഫീസേഴ്സ് സമ്മിറ്റ് 2024' നാളെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സിവിൽ സർവീസ് അക്കാഡമിയിൽ നിന്ന് 2003 മുതൽ 2022 വരെ പരിശീലനം നേടി സിവിൽ സർവീസിലെത്തിയ 50ഓളം പേർ പങ്കെടുക്കും. ആറിന് രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറി വേണു ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളജ് പ്രസിഡന്റ് പി.കെ. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയാകും. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന, മാനേജിംഗ് കമ്മിറ്റി ട്രഷറർ എൻ.കെ. മുഹമ്മദലി, പി.എം. അക്കാഡമി ഡയറക്ടർ ഡോ. പി.പി. യൂസഫലി, പി.എം. അക്കാഡമി തലവൻ കെ.പി. ആഷിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.