lockel
വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ​ അങ്കണവാടി കലോത്സവം​ കുട്ടിക്കൂട്ടം ​കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ​കെ​. ബിന്ദു ഉദ്ഘാടനം ​ചെയ്യുന്നു

​രാമനാട്ടുകര:​ വാഴയൂർ ഗ്രാമപഞ്ചായത്ത്​ അങ്കണവാടി കലോത്സവം​ 'കുട്ടിക്കൂട്ടം' കാരാട് ഇ. കെ ഓഡിറ്റോറിയത്തിൽ ​ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ​കെ​. ബിന്ദു ഉദ്ഘാടനം ​ചെയ്തു . വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .പി .വാസുദേവൻ ​ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .കെ. ബാലകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ, വാർഡ് മെമ്പർ പത്മാവതി പി .സി, സി.ഡി.എസ് ചെയർപേഴ്സൺ ബീന .കെ, ആസൂത്രണ സമിതി ഉപാ​ദ്ധ്യക്ഷൻ അബ്ദുൽ അസീസ് .കെ .പി, കൊണ്ടോട്ടി സി.ഡി.പി.ഒ റീന, ഐ .സി. ഡി .എസ് സൂപ്പർവൈസർ റുബീന തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോത്തൊടി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിത​ നന്ദിയും പറഞ്ഞു.