 
കോഴിക്കോട്: സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരിക്കുന്നതിന്നായി സർക്കാർ നിയോഗിച്ച കമ്മിഷൻ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കുകയും ക്ഷാമബത്ത പുനസ്ഥാപിക്കുകയും ചെയ്യണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുന്നത്ത് ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ഗോപാലൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം ഗോപാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റി മെമ്പർമാരായ കെ.സി കുഞ്ഞിക്കൃഷ്ണൻനായർ, കെ സി സെയ്തുമുഹമ്മദ്, കുഞ്ഞിരാമൻനായർ, രഘുനാഥൻ കെ രവീന്ദ്രൻ ടി പി ബാലൻ എന്നിവർ പ്രസംഗിച്ചു. വി വിജയൻ സ്വാതവും പിടി അശോക് കുമാർ നന്ദിയും പറഞ്ഞു.