വടകര : തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന നാൽപത് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനിയും 20 റോഡുകളുടെ പ്രവൃത്തി പ്രഖ്യാപനം വൈസ് പ്രസിഡന്റ് എഫ് എം മുനീറും നിർവഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ നിഷില കോരപ്പാണ്ടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ അദ്ധ്യക്ഷൻ പി.അബ്ദുറഹ്മാൻ , ആരോഗ്യകാര്യ അദ്ധ്യക്ഷ കെ.വി ഷഹനാസ് , ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, പി.സി. ഹാജറ, ഗോപി നാരായണൻ , പി.പി.രാജൻ, ഹംസ വായേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ കൃഷ്ണൻ ,ടിയം സമദ്, ചന്ദ്രൻ പുതുക്കുടി, കോവുക്കൽ നാരായണൻ പ്രസംഗിച്ചു.