മുക്കം: അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മുടങ്ങിയ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നിരാഹാര സമരം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി. അനീസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10 ന് ആരംഭിച്ച സമരം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. വൈകിട്ട് ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടം നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ജിജി കെ തോമസ്, ജില്ല വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സംസ്ഥാന പ്രവർത്തക സമിതി അംഗം ചന്ദ്രൻ കപ്പിയേടത്ത്, പി.പി. അബ്ദുൽ മജീദ്, പി. പ്രേമൻ, എം.ടി. അസ്‌ലം, നൂറുദ്ദീൻ, എം.കെ ഫൈസൽ, നിസാർ ബെല്ല, റൈഹാന നാസർ എന്നിവർ സംസാരിച്ചു.വി.പി. അനീസുദ്ദീൻ സ്വാഗതവും ഡിറ്റോ തോമസ് നന്ദിയും പറഞ്ഞു.