പേരാമ്പ്ര: ഒറ്റക്കണ്ടം ചവറം മൂഴി റോഡിൽ ഹൈസ്ക്കൂളിന് സമീപത്തെ കുഴിച്ചോർമണ്ണിൽ ഭാഗത്ത് റോഡരികിലെ കുഴി വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. റോഡിന്റെ സ്ഥലം മുഴുവനായി ഉപയോഗിക്കാതെകലുങ്ക് നിർമ്മിച്ചതാണ് അപകടകുഴിയുണ്ടാകാനും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും കാരണമെന്ന് ആരോപണമുയർന്നു .കലുങ്കിന്റെ രണ്ട് ഭാഗത്തും കൈവരി നിർമ്മിച്ചിട്ടില്ലെന്നതുംയാതൊരുവിധ അപായ സൂചക ബോർഡുകളും സ്ഥാപിച്ചിട്ടില്ലെന്നതും അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. വഴി വിളക്കില്ലാത്തതിനാൽ ഇവിടെരാത്രി സമയങ്ങളിൽ കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുകയും ചെയ്യുന്നുണ്ട്. കലുങ്കിന്റെ വശങ്ങളിൽ ഉടൻകൈവരി നിർമ്മിക്കുകയും അപായസൂചക ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .