 
കുറ്റ്യാടി: ഇടത് സർക്കാർ സംവരണ അട്ടിമറിയിലൂടെ സാമൂഹ്യ നീതിക്കെതിരെയാണ് വിരൽ ചൂണ്ടുന്നതെന്നും ഇതിനെതിരെ പാർട്ടി പോരാട്ടം ശക്തമാക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി .പി .മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ .കെ .മനാഫ്, അമ്മത് കണ്ടോത്ത്, മൊയ്തു .കെ, ലതീഫ് ചുണ്ട, കെ .പി .ശൗക്കത്തലി ,കെ. പി. മുഹമ്മദ്, അശ്റഫ് കെ,പി, പി .കുഞ്ഞബ്ദുല്ല, മഹ്മൂദ് മൗക്കോത്ത്, നവാസ് മർവലായ്, ശഫീഖ് .പി. സി എന്നിവർ പ്രസംഗിച്ചു.