നരിപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നരിപ്പറ്റയിൽ സമൂഹ അടുക്കള “ രുചി കാറ്ററിംഗ് " യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ .കെ .ലീല എന്നിവർ പ്രസംഗിച്ചു. ഡി.പി.എം ശ്രീഹരി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി .എം. യശോദ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ സജിന .എം നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ അന്നമിത്ര പദ്ധതി കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. വള്ളിൽതറയിലെ വാടക കെട്ടിടത്തിലാണ് കാറ്ററിംഗ് യൂണിറ്റ് പ്രവർത്തിക്കുക.