കൊല്ലം : 11 പേർ പങ്കെടുത്ത ഹൈസ്കൂൾ ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് മൂന്ന് പേർക്ക് മാത്രം. ആറ് പേർക്ക് ബി ഗ്രേഡും ഒരാൾക്ക് സി ഗ്രേഡുമാണ് ലഭിച്ചത്. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യ എസ് പ്രഭു , കൊല്ലം കടമ്പനാട് കെ.ആർ. കെ. പി.എം. വി എച്ച്. എസ് എസിലെ ആർ . അക്ഷയ് രാജ് , തൃശൂർ ചാഴൂർ എസ്.എൻ. എം. എച്ച്.എസിലെ മാനസ് മഹേശ്വർ എന്നിവരാണ് ഗ്രേഡ് നേടിയത്.

കലോത്സവത്തിന് വേണ്ടി മാത്രമായി കുച്ചിപ്പുടി അഭ്യസിച്ച് അവതരിപ്പിക്കുന്നതാണ് നിലവാരം കുറയാൻ കാരണമാകുന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കടുത്ത മത്സരമാണ് കുച്ചിപ്പുടിയിൽ നടക്കുന്നത്.