umar-faizy-mukkam

കോഴിക്കോട്: തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സാമൂഹിക പ്രവർത്തക വി.പി.സുഹറ നൽകിയ പരാതിയിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. മതസ്പർദ്ധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

സി.പി.എം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷൻ ചർച്ചയിൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചതായി പരാതിയിൽ ആരോപിച്ചു. പിന്നീട് നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ സുഹറ തട്ടം മാറ്റി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത് മുസ്ലീം സ്ത്രീകളുടെ വിജയമാണെന്ന് സുഹറ പറഞ്ഞു.