കോഴിക്കോട്: റെയിൽവേ ബഡ്ജറ്റിൽ കേരളത്തിന് അർഹമായ വിഹിതം നേടിയെടുക്കുന്നതിന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയണൽ യോഗം ആവശ്യപ്പെട്ടു. വർക്കിംഗ് ചെയർമാൻ സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. കേരള റീജിയണൽ വൈസ് പ്രസിഡന്റുമാരായ ജോയ് ജോസഫ് കെ, അഡ്വ. എം.കെ. അയ്യപ്പൻ, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, ടി.പി. വാസു, സെക്രട്ടറിമാരായ പി. ഐ. അജയൻ, ജോസി.വി. ചുങ്കത്ത്, എം. എം സെബാസ്റ്റ്യൻ, റിയാസ്. എൻ എന്നിവർ പ്രസംഗിച്ചു. സി.സി മനോജ് സ്വാഗതവും സി.കെ. മൻസൂർ നോവക്സ് നന്ദിയും പറഞ്ഞു.