-nn
ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ടീം

കൊല്ലം: പൂരക്കളിയിൽ കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് ഇത് 27ാം പൂരം. ജില്ലയിൽ നിന്ന് തുടർച്ചയായി 27ാം തവണയാണ് മേമുണ്ട ഹയർ സെക്കൻഡറി പൂരക്കളിയുമായി എത്തുന്നത്. ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ എ ഗ്രേഡും നേടി. കിരൺ സൂര്യ, നിവേദ് എ , അമൽദേവ് സി.ടി.കെ, ആദിത്യൻ കെ.പി, റിതുൽ ദേവ് കെ , നിവേദ് ടി.പി, വിനായക് എസ്. ആർ, പ്രണവ് എൻ.എം, ആർജവ് ആർ, അഭിഷേക് എസ്.എൻ , നിരഞ്ജൻ രാജ് എന്നിവരാണ് ടിം അംഗങ്ങൾ. കാസർകോട് സ്വദേശി നാരായണൻ ആശാനാണ് പരിശീലകൻ. കലോത്സവം നടക്കാതിരുന്ന കൊവിഡ് കാലത്തും ആശാൻ സ്കൂളിന്റെ ഭാഗമായി നിന്നു. കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി വിഭാഗത്തിലും മേമുണ്ട എ ഗ്രേഡ് നേടിയിരുന്നു.