kunnamanagalambnews
ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിജയോത്സവം പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം.ഷറഫുന്നീസ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിജയോത്സവം പദ്ധതി 'ഫയർ 2024' ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം.ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. പഠന പുരോഗതിക്കാവശ്യമായ സ്പെഷ്യൽ ക്യാമ്പുകൾ, സീരീസ് ടെസ്റ്റുകൾ, റെമഡിയൽ കോച്ചിംഗ്, പ്രീ മോഡൽ പരീക്ഷകൾ, ലേർണിംഗ് ഡയറി, ഹൗസ് വിസിറ്റ്, റിവിഷൻ സീരീസ് എന്നീ വിവിധങ്ങളായ പദ്ധതികൾ വിജയോത്സവത്തിന്റെ ഭാഗമായി നടക്കും. പി.ടി.എ പ്രസിഡന്റ് റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി .കെ. സുലൈമാൻ, പ്രധാനാദ്ധ്യാപകൻ ശാന്തകുമാർ, സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അബ്ദുൽ ഹക്കീം പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എം .കെ .രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി.സുബൈർ നന്ദിയും പറഞ്ഞു.