lockel
രാമനാട്ടുകര നഗരസഭയിൽ ആരംഭിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീ​ഖ് നിർവഹി​ക്കുന്നു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ ആരംഭിച്ച സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീ​ഖ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ. ​മൊബൈലിൽ കെ സ്മാർട്ട്‌ ആപ്പ് ഉപയോഗിച്ചോ സിറ്റിസൺ ലോഗിൻ ഉപയോഗിച്ചോ മുനിസിപ്പാലിറ്റിയിലേക്ക് അപേക്ഷ സമർപ്പിക്കാനും ഓൺലൈൻ വഴിയോ അല്ലാതെയോ പണമടക്കാനും കഴിയും. തുടർ നടപടികളും അറിയിപ്പുകളും എസ്എംഎസ്, വാട്സ്ആപ്പ് മുഖേന അറിയാൻ സാധിക്കും. കെ സ്മാർട്ടിലേക്ക് മാറുമ്പോൾ തുടക്കത്തിൽ പൊതു ജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇത്തരം ഫെസിലിറ്റേഷൻ സെന്ററുകൾ സഹായകമാവും.