 
രാമനാട്ടുകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഹരിത കർമ്മ സേന ഈടാക്കുന്ന യൂസേഴ്സ് ഫീ ഏകീകരിക്കണമെന്ന് കേരള  വ്യാപാരി വ്യവസായി സമിതി  പുല്ലിപ്പറമ്പ് യൂണിറ്റ് കൺവെൻഷൻ  ആവശ്യപ്പെട്ടു. യൂണിറ്റ് രൂപീകരണ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് ഏരിയ സെക്രട്ടറി ടി. മധുസൂദനൻ, ഏരിയാ ട്രഷറർ എം. സുരേഷ്, ടി.മരക്കാർ, ടി. സുധീഷ്, ജലീൽ ചാലിൽ, കെ.വി.എം. ഫിറോസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കബീർ പി. വി.(പ്രസിഡന്റ്), കെ. പി. വേലായുധൻ (സെക്രട്ടറി), കെ . ഗിരീഷ്(ട്രഷറർ) .