കടലുണ്ടി: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ടി .പി .സുചിത്രയെ കടലുണ്ടി പബ്ലിക് ലൈബ്രറി അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. പി .രാമചന്ദ്രൻ അനുമോദന പത്രം നൽകി. "കടലുണ്ടിയുടെ സാംസ്കാരിക രൂപീകരണത്തിൽ വാവുത്സവത്തിന്റെ പങ്ക്" എന്ന വിഷയത്തിൽ ചർച്ച നടന്നു. യൂനുസ് കടലുണ്ടി, എം എം മഠത്തിൽ, എം വി മുഹമ്മദ് ഷിയാസ്, പി വി ശംസുദ്ധീൻ, വേണുഗോപാൽ കുന്നത്ത്, പ്രദീപ് കുന്നത്ത്, എ കെ റഷീദ് , ബക്കർ കടലുണ്ടി, ഷാലിനി ഉപേന്ദ്രൻ, സാദിഖ് മേലത്ത്, സിദ്ധാർത്ഥൻ പുളിക്കൽ,ടി.പി. ഗംഗാധരൻ, റഊഫ് മേലത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.