con
കോൺഫറൻസ്​

​രാമനാട്ടുകര : ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് കോൺഫറൻസ് 9,10, 11തിയതികളിൽ നടക്കും.​ രാവിലെ ഫാറൂഖ് കോളേജ് യുസുഫ് സഖർ ഓഡിറ്റോറിയത്തിൽ ചെറുകഥാകൃത്ത് ജമാൽ ഫായിസ് (ഖത്തർ) ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് സലിം ഖൽഫാൻ ഹമീദ് അൽ മുസല്ലമി (നിസ്വ സർവകലാശാല, ഒമാൻ), ഡോ. സെയ്ഫ് സലിം ഫാദിൽ അബൗദ് അൽ മസ്‌കാരി (ഷർഖിയ സർവകലാശാല, ഒമാൻ), ഡോ. മഹമൂദ് ഹമദ് താനി അൽ റവാഹി (ഷർഖിയ സർവകലാശാല, ഒമാൻ), ഡോ. മാജിദ് ഹമദ് ഖമീസ് സലിം അൽ അലവി (നിസ്വ സർവകലാശാല, ഒമാൻ), ഡോ. അബ്ദുല്ല മുബാറക് സലിം അൽ സാദി (ഷർഖിയ സർവകലാശാല, ഒമാൻ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.