 
ബാലുശ്ശേരി: കരിയാത്തൻകാവ് അക്ഷര തിയറ്റേഴ്സിന്റെ സാന്ത്വനം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ആർ.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ മുഖ്യാതിഥിയായി. സാന്ത്വനം പദ്ധതിയിലേയ്ക്ക് സംഭാവനയായി മെഡിക്കൽ ബെഡ് അസീസ് കുഴിപ്പറമ്പിൽ നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. പ്രേമ, നിജിൽ രാജ്, ഇ.ടി.ബിനോയ്, സുബൈദ തോട്ടത്തിൽ, മലയിൽ ശ്രീധരൻ, പി.കെ.ബാബു, ബാലചന്ദ്രൻ. എം.കെ, മലയിൽ ദാമോദരൻ, ബാലൻ കലിയങ്ങലം, നാസർ. സി, മജീദ് ശിവപുരം, ഷമീർ. സി.കെ, റഫീഖ് പുതിയ പുരയിൽ, ഇ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. കെ.രനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, കെ .കെ.ഡി.രാജൻ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.